പുതിയ മൂന്നു വ്യത്യസ്ത ഡ്രോകളിലൂടെ QAR 500,000, QAR 15,000, QAR 50,000 എന്നിങ്ങനെ മൊത്തം ക്യാഷ് പ്രൈസുകൾ നേടാം.
കൂടുതൽ ഉപയോക്താക്കൾക്ക് കൂടുതൽ റിവാർഡുകൾ നൽകുന്ന പുത്തൻ ക്യാഷ് ഡ്രോകൾ അവതരിപ്പിച്ച് മെഗാ ഡീൽസ്. അടുത്തിടെ QAR 2,500,000 ക്യാഷ് പ്രൈസുകൾ 500-ൽ അധികം വിജയികൾക്ക് നൽകിയതിന് പിന്നാലെയാണ് പുതിയ ഡ്രോകൾ ഖത്തറിലെ പ്രമുഖ ഷോപ്പിങ് പ്ലാറ്റ്ഫോം ആയ മെഗാ ഡീൽസ് അവതരിപ്പിച്ചത്. പുതിയ മൂന്നു വ്യത്യസ്ത ഡ്രോകളിലൂടെ QAR 500,000, QAR 15,000, QAR 50,000 എന്നിങ്ങനെ മൊത്തം ക്യാഷ് പ്രൈസുകൾ നേടാം.
മൂന്നു ഡ്രോകളിൽ ഏറ്റവും വലുത് QAR 500,000 ആണ്. ഡ്രോ തീയതിയായ 31 ജൂലൈ 2025-ന് 90 വിജയികൾക്കാണ് ഈ സമ്മാനങ്ങൾ നേടാൻ കഴിയുക. ഒരു ഭാഗ്യശാലിക്ക് QAR 250,000 ലഭിക്കും. മറ്റൊരാൾക്ക് QAR 100,000 നേടാം. മൂന്നാമത് എത്തുന്നയാൾക്ക് QAR 25,000 സ്വന്തമാകും. കൂടാതെ രണ്ടു വിജയികൾക്ക് QAR 10,000 വീതവും അഞ്ച് പേർക്ക് QAR 5,000 വീതവും നേടാം. കൂടാതെ 80 വിജയികൾ QAR 1,000 വീതവും സ്വന്തമാക്കും.
QAR 15,000 മൊത്തം ക്യാഷ് പ്രൈസുകൾ ലഭിക്കുന്ന മറ്റൊരു ഡ്രോയും അവതരിപ്പിച്ചിട്ടുണ്ട്. ജൂലൈ 1-ന് ഒരു ഭാഗ്യശാലിക്ക് ഈ ഡ്രോയിലൂടെ QAR 5,000 നേടാം. അടുത്ത പത്ത് വിജയികൾക്ക് QAR 1,000 വീതം സ്വന്തമാകും. മൂന്ന് പെൻസിലുകളുടെ ഒരു സെറ്റ് വാങ്ങുന്നവർക്ക് സൗജന്യമായി ഒരു എൻട്രി ഡ്രോയിൽ ലഭിക്കും. അല്ലെങ്കിൽ ആറ് പെൻസിലുകളുടെ ഒരു സെറ്റ് വാങ്ങിയാൽ ഡബിൾ എൻട്രിയും ഉറപ്പിക്കാം. ഡ്രോയിൽ പങ്കെടുക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.
കൂടുതൽ പേർക്ക് വിജയിക്കാനുള്ള അവസരമാണ് മെഗാ ഡീൽസ് ഒരുക്കുന്നത്. ഓരോ പർച്ചേസും ആശ്ചര്യകരമായ റിവാർഡുകളാക്കി മാറ്റാൻ ഷോപ്പർമാർക്ക് മെഗാ ഡീൽസ് അവസരം തരുന്നു. മൊത്തം QAR 50,000 ക്യാഷ് പ്രൈസ് 13 വിജയികൾക്കിടയിൽ വീതിക്കുന്ന ഡ്രോയാണ് മറ്റൊരു സവിശേഷത. ഗ്രാൻഡ് പ്രൈസ് വിജയിക്ക് QAR 25,000 നേടാം. മറ്റൊരു വിജയി QAR 10,000 നേടും. മൂന്നാം സ്ഥാനത്ത് എത്തുന്ന ഭാഗ്യശാലി QAR 5,000 സ്വന്തമാക്കും. കൂടാതെ പത്ത് പേർക്ക് QAR 1,000 സ്വന്തമാക്കാം.
ഡ്രോകളിൽ പങ്കെടുക്കാൻ പേന, കോസ്റ്റർ, കീ ചെയിൻ, ടോട്ട് ബാഗ് എന്നിങ്ങനെ സാധനങ്ങൾ വാങ്ങാം. ഓരോ പർച്ചേസിലൂടെയും പരമാവധി അഞ്ച് എൻട്രികൾ വരെ നേടാൻ അവസരമുണ്ട്. എൻട്രികൾക്കുള്ള അവസാന തീയതി ജൂലൈ 7 ആണ്. ഡ്രോ നടക്കുക ജൂലൈ 8-നാണ്.
മെഗാ ഡീൽസിന്റെ ഏറ്റവും പുതിയ ഡ്രോകൾ ദിവസേന നടത്തുന്ന പർച്ചേസുകളെ അതിശയകരമായ റിവാർഡുകളാക്കി മാറ്റാനുള്ള അവസരമാണ്. ഈ അവസരം ആരെങ്കിലും നഷ്ടമാക്കുമോ! ഇപ്പോൾ തന്നെ ഷോപ്പ് ചെയ്യാൻ സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ Google Play Store/App Store ലഭ്യമായ Mega Deals App ഡൗൺലോഡ് ചെയ്ത് ഷോപ്പിങ് നടത്താം. അതുമല്ലെങ്കിൽ My Q Trading Store സന്ദർശിച്ച് ക്യാഷ് ഉപയോഗിച്ച് പർച്ചേസ് ചെയ്യാം. City Hyper-ൽ Add Credit ഓപ്ഷനും പ്രയോജനപ്പെടുത്താം.
