റിയാദ്: സൗദി അറേബ്യയില്‍ വീടുകളില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ള മൂന്ന് സൗദി യുവാക്കളെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

തലസ്ഥാന നഗരിയിലെ വീടുകളില്‍ നിന്ന് പണവും വിലപിടിപ്പുള്ള ഉപകരണങ്ങളും ഉള്‍പ്പെടെ 1,40,000 റിയാല്‍ വില വരുന്ന വസ്തുക്കള്‍ സംഘം കവര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ ഖാലിദ് അല്‍കുറൈദിസിനെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.