റിയാദ്: സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചതിന് പിഴ ഈടാക്കാതിരിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെ അറസ്റ്റില്‍. കര്‍ഫ്യൂ ലംഘിക്കുകയും തങ്ങളെ വിട്ടയയ്ക്കുന്നതിനും പിഴ ചുമത്താതിരിക്കുന്നതിനും സുരക്ഷാ സൈനികര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ സ്വദേശികളും വിദേശികളുമുണ്ട്.  

കൈക്കൂലി സ്വീകരിക്കാതിരുന്ന സുരക്ഷാ സൈനികരെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. അറസ്റ്റിലായവരില്‍ സൗദി പൗരന്മാരും വിദേശികളും ഉണ്ടെന്നും ഇവര്‍ക്കെതിരായ കേസുകള്‍ കോടതികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.