Asianet News MalayalamAsianet News Malayalam

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; മൂന്നുപേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ

മാര്‍ച്ച് ഒമ്പതിനാണ് കഞ്ചാവ് പാക്കേജ് ബംഗ്ലാദേശില്‍ നിന്ന് ദുബൈ വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

men jailed 10 years for attempt to smuggle marijuana inside facemasks
Author
Manama, First Published Jun 16, 2021, 9:55 AM IST

മനാമ: ബഹ്‌റൈനില്‍ ഫേസ് മാസ്‌ക് പാക്കേജില്‍ ഒളിപ്പിച്ച് 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവര്‍ കുറ്റക്കാരാണെന്ന് മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി.

മാര്‍ച്ച് ഒമ്പതിനാണ് കഞ്ചാവ് പാക്കേജ് ബംഗ്ലാദേശില്‍ നിന്ന് ദുബൈ വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച കെ-9 യൂണിറ്റ് വിദഗ്ധര്‍ ഇത് കൈപ്പറ്റാനെത്തുന്ന ആളിനായി വിമാനത്താവളത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് 30കാരനായ പ്രതികളിലൊരാള്‍ ഈ പാക്കേജ് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ഇയാളാണ് മറ്റ് പ്രതികളെ കുറിച്ച് വിവരം നല്‍കിയത്. എന്നാല്‍ കുറ്റം നിഷേധിച്ച പ്രതി, റൂംമേറ്റിന് വേണ്ടിയാണ് പാക്കേജ് കൈപ്പറ്റാനെത്തിയതെന്നാണ് പറഞ്ഞത്. കഞ്ചാവ് ഉപയോഗിച്ചതിന് ഒരു ബംഗ്ലാദേശ് സ്വദേശിക്ക് 12 മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം നാലുപേരെയും നാടുകടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios