റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മരണപ്പെട്ടയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ അല്‍ ശുഖൈഖിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.