ഷാര്‍ജ: ഷാര്‍ജയില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന മിനി ബസിന് തീപ്പിടിച്ചു. കിങ് ഫൈസല്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40തിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സിലെ മേജര്‍ ഹാനി അല്‍ ദഹ്മാനി പറഞ്ഞു. എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച ഉടന്‍ വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ യാത്രക്കാരോട് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. രണ്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നായി അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചതായി മേജര്‍ പറഞ്ഞു. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല.  

Read More: യുഎഇയില്‍ മലയാളികളടക്കം താമസിക്കുന്ന 50 നില കെട്ടിടത്തിന് തീപിടിച്ചു; വീഡിയോ