കേരള ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രദര്‍ശനങ്ങളാണ് ഇന്ത്യന്‍ പവലിയനിലുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ദുബൈ: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas) എക്‌സ്‌പോ 2020(Expo 2020) വേദി സന്ദര്‍ശിച്ചു. ഇന്ത്യന്‍ പവലിയനില്‍(India Pavilion) നടക്കുന്ന കേരളത്തിന്റെ പ്രദര്‍ശനങ്ങള്‍ കാണാനാണ് മന്ത്രി കുടുംബത്തോടൊപ്പം എത്തിയത്. 

കേരള ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രദര്‍ശനങ്ങളാണ് ഇന്ത്യന്‍ പവലിയനിലുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഭാര്യ വീണയ്ക്കും മകനുമൊപ്പമാണ് മന്ത്രി എക്‌സ്‌പോ സന്ദര്‍ശിച്ചത്. സൗദി അറേബ്യ, യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പവലിയനുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. 

ദുബൈ എക്സ്പോ 2020 ടിക്കറ്റ് നിരക്ക് 45 ദിര്‍ഹമാക്കി കുറച്ചു

ദുബൈ: ദുബൈയില്‍ പുരോഗമിക്കുന്ന എക്സ്പോ 2020ന് (Expo 2020) തിരശ്ശീല വീഴാന്‍ ആഴ്‍ചകള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തി അധികൃതര്‍. പുതിയ അറിയിപ്പ് പ്രകാരം എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനത്തിനുള്ള ടിക്കറ്റ് (Single day ticket) ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാം.

എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനം അനുവദിക്കുന്ന സിംഗിള്‍ ഡേ പാസിന്റെ നിരക്ക് 50 ശതമാനം കുറച്ചതായാണ് എക്സ്പോ വെബ്‍സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. സിംഗിള്‍ ഡേ പാസ് എടുക്കുന്നവര്‍ക്ക് എക്സ്പോ അവസാനിക്കുന്ന മാര്‍ച്ച് 31വരെ ഏതെങ്കിലും ഒരു ദിവസം സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ലഭിക്കുക. 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കിലെ പുതിയ ഇളവ് പ്രയോജനപ്പെടുത്താം. നേരത്തെയും 45 ദിര്‍ഹത്തിന്റെ സിംഗിള്‍ ഡേ പാസ് ലഭ്യമായിരുന്നെങ്കിലും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ മാത്രമായിരുന്നു അവ ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. സിംഗിള്‍ ഡേ പാസിനൊപ്പം 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ലഭ്യമാവും. ഇത് ഉപയോഗിച്ച് പവലിയനുകളിലും മറ്റും നീണ്ട ക്യൂ ഒഴിവാക്കി പ്രവേശിക്കാം.