ദോഹ: ഖത്തറില്‍ വാണിജ്യ - വ്യവസായ മന്ത്രി അലി അലി ബിന്‍ അഹ്‍മദ് അല്‍ കുവൈരിക്ക് ധനകാര്യ മന്ത്രിയുടെ അധിക ചുമതല നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും ഉത്തരവില്‍ പറയുന്നു

പൊതുഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നീ ആരോപണങ്ങളില്‍ ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു‍. ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടത്. 
 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona