ഓരോ ഇന്ത്യക്കാരന്റെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ രാഷ്‌ട്രീയമോ മതമോ നോക്കില്ല. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രോക്‌സി വോട്ടിങ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേകം താത്പര്യംമൂലമാണ് യാഥാത്ഥ്യമായതെന്നും വി.കെ സിംഗ് പറഞ്ഞു. 

ദുബായ്: പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. ഓരോ ഇന്ത്യക്കാരന്‍റേയും ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

ഓരോ ഇന്ത്യക്കാരന്റെയും ജീവിത നിലവാരം ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ രാഷ്‌ട്രീയമോ മതമോ നോക്കില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇത്തരം ഒരു ആരോഗ്യപദ്ധതി ലോകത്ത് മറ്റൊരിടത്തുമില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അവകാശപ്പെട്ടു. പ്രവാസികളുടെ വിഷയങ്ങളില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത് .

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രോക്‌സി വോട്ടിങ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേകം താത്പര്യംമൂലമാണ് യാഥാത്ഥ്യമായതെന്നും ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസികളുമായി സംവദിക്കവെ വി.കെ സിംഗ് പറഞ്ഞു. ഈവര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി അവസാന വാരം വാരാണസിയില്‍ നടക്കുമെന്നും ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവുംനല്ല പ്രവാസി ഭാരതീയ സമ്മേളനമായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. ചിലിയിലേക്കുള്ള യാത്രാമധ്യേ ദുബായിലെത്തിയതായിരുന്നു വി.കെ സിംഗ്