Asianet News MalayalamAsianet News Malayalam

മാസ്‍ക് ധരിക്കാത്തതിന് ഖത്തറില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തു

ഇതുവരെ 4291 പേരാണ് മാസ്‍ക് ധരിക്കാത്തതിന് നടപടി നേരിട്ടത്. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍തതിന് 252 പേരും പിടിയിലായി. 

Ministry arrests many more for not wearing masks in public
Author
Doha Festival City, First Published Dec 30, 2020, 3:28 PM IST

ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയ മാസ്‍ക് ധരിക്കാതെ പുറത്തിറങ്ങിയ 91 പേരെ ചൊവ്വഴ്‍ച അറസ്റ്റ് ചെയ്‍തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഇതുവരെ 4291 പേരാണ് മാസ്‍ക് ധരിക്കാത്തതിന് നടപടി നേരിട്ടത്. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍തതിന് 252 പേരും പിടിയിലായി. ഒരു കുടുംബത്തിലെ അംഗങ്ങളല്ലെങ്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios