Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് തിരിച്ചടി; കൂടുതല്‍ തസ്‍തികകള്‍ സ്വദേശിവത്കരിക്കാന്‍ തീരുമാനം

തീരുമാനം അംഗീകരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും സ്വദേശികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ അനുമതിയുടെ കാലാവധി കഴിയുമ്പോള്‍ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Ministry of Labour issues restrictions on hiring expats in some professions
Author
Muscat, First Published Mar 23, 2021, 8:57 PM IST

മസ്‍കത്ത്: ഒമാനില്‍ കൂടുതല്‍ തസ്‍തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. മണി എക്സ്‍ചേഞ്ച് സെന്ററുകളിലെ സെയില്‍സ്, അക്കൗണ്ടിങ്‌, സ്റ്റോര്‍ കീപ്പര്‍, ക്യാഷ്യര്‍ ജോലികളും മാളുകളിലെയും കൊമേഴ്‍സ്യല്‍ സെന്ററുകളിലെയും അഡ്‌മിനിസ്‍ട്രേഷന്‍ ജോലികളുമാണ് സ്വദേശികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

സ്റ്റോറുകളിലെ മറ്റ് ചില തസ്‍തികകളും സ്വദേശികള്‍ക്കായി മാറ്റിവെയ്‍ക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 2021 ജൂലൈ 20 മുതലാണ് കൊമേഴ്‍സ്യല്‍ മാളുകളിലെ സ്വദേശിവ‍ത്കരണം പ്രാബല്യത്തില്‍ വരുന്നത്. തീരുമാനം അംഗീകരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും സ്വദേശികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ അനുമതിയുടെ കാലാവധി കഴിയുമ്പോള്‍ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
 

Follow Us:
Download App:
  • android
  • ios