മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കൂടി നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 5,640 പേര്‍ക്കെതിരെയും കാറില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് 277 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തിട്ടുള്ളത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ ഒഴികെ കാറുകളില്‍ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് അനുവദനീയമല്ല.
മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്. രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
In line with the cabinet decision based on Law No. 17 of 1990 regarding infectious diseases, 94 people were referred to the Public Prosecution for non-compliance with wearing masks in places where they are mandatory. #MoIQatar #YourSafetyIsMySafety #COVID19 #Qatar pic.twitter.com/s1CnsY7zqB
— Ministry of Interior (@MOI_QatarEn) January 14, 2021
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 14, 2021, 2:11 PM IST
Post your Comments