ഇത്തരം നേരിയ ഭൂചലനങ്ങള്‍ വര്‍ഷത്തില്‍ പലതവണ പലയിടങ്ങളിലായി അനുഭവപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. 

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‍ച യുഎഇ സമയം ഉച്ചയ്‍ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്. ഇത്തരം നേരിയ ഭൂചലനങ്ങള്‍ വര്‍ഷത്തില്‍ പലതവണ പലയിടങ്ങളിലായി അനുഭവപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. രണ്ട് മുതല്‍ അഞ്ച് വരെ റിക്ടര്‍ സ്‍കെയിലില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ കാര്യമായ ആഘാതമൊന്നും ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Scroll to load tweet…