ഭൂചലനം അനുഭവപ്പെട്ടതായി മസാഫിയിലെ താമസക്കാരും അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 4.01ന് ഈസ്റ്റ് മസാഫിയിലുണ്ടായ ഭൂചനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഭൂചലനം അനുഭവപ്പെട്ടതായി മസാഫിയിലെ താമസക്കാരും അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.59ന് ഇറാനിലെ ബന്തര്‍ അബ്ബാസിന് സമീപത്തും സമാന തീവ്രതയുള്ള ഭൂചലനമുണ്ടായി. നേരത്തെ റാസല്‍ ഖൈമയിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷാര്‍ജ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു.