റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.51നാണ് ഉണ്ടായത്. റാസല്‍ഖൈമയിലെ അല്‍ റംസ്, ജുല്‍ഫര്‍ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

റാസല്‍ഖൈമ: യുഎയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.51നാണ് ഉണ്ടായത്. റാസല്‍ഖൈമയിലെ അല്‍ റംസ്, ജുല്‍ഫര്‍ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒമാനിലെ ദിബ്ബയ്ക്ക് അടുത്തായിരുന്നു പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നാശനഷ്ടങ്ങള്‍ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.