സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന്‍റെ കടുത്ത വിമർശകനായ ഖഷോഗിയുടെ തിരോധാനത്തിൽ തുർക്കി അന്വേഷണം തുടങ്ങി. സംഭവത്തിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അങ്കാറ: തുർക്കിയിൽ കാണാതായ സൗദി അറേബ്യൻ പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയതായി സൂചന. മൂന്ന് ദിവസം മുന്‍പ് തുർക്കിയിലെ സൗദി അറേബ്യൻ കോണ്‍സുലേറ്റിൽ നിന്നാണ് ജമാൽ ഖഷോഗിയെ കാണാതായത്. ഖഷോഗിയുടെ മൃതദേഹം കോണ്‍സുലേറ്റിൽ നിന്ന് മാറ്റിയതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന്‍റെ കടുത്ത വിമർശകനായ ഖഷോഗിയുടെ തിരോധാനത്തിൽ തുർക്കി അന്വേഷണം തുടങ്ങി. സംഭവത്തിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഇന്ന് പ്രസ്താവന പുറത്തിറക്കുമെന്നാണ് സൂചന. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ഖഷോഗിയെ കൊലപ്പെടുത്തിയെന്ന തരത്തിലാണ് തുര്‍ക്കി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിടുമെന്നും ഇവര്‍ പറയുന്നു.
