മസ്‌കറ്റ്: കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ അമെറാത് വാദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു. സ്വദേശി പുരുഷനാണ് മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.