Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിന്‍റെ ഒടിയന് ഗള്‍ഫില്‍ വമ്പന്‍ വരവേല്‍പ്പ്; യുഎഇയില്‍ മാത്രം 480 പ്രദര്‍ശനങ്ങള്‍

ആദ്യ പ്രദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് എടുത്ത ആരാധകർ രാവിലെ മുതൽ തന്നെ സിനിമാശാലകളിൽ എത്തി ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. എല്ലാ ജി സി സി രാജ്യങ്ങളിലുമായി അറുനൂറിലധികം പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്

mohanlals odiyan have warm welcome in gulf countries
Author
Abu Dhabi - United Arab Emirates, First Published Dec 15, 2018, 12:25 AM IST

അബുദാബി: ഒടിയനെ വരവേറ്റ് ഗൾഫിലെ മോഹൻലാൽ ആരാധകർ. ആദ്യമായാണ് ഒരുമലയാള സിനിമയ്ക്ക് ഗൾഫിൽ ഇത്രയേറെ സ്ക്രീനുകൾ കിട്ടുന്നത്. യുഎഇ യിൽ മാത്രം 480 പ്രദർശനങ്ങൾ ആണ് ഒരുക്കിയത്.

ഗൾഫു നാടുകളിലെ മോഹൻ ലാൽ ആരാധകർ വളരെ ആവേശത്തോടുകൂടി തന്നെയാണ് ഒടിയന്റെ ആദ്യ പ്രദർശനം ആഘോഷമാക്കിയത്. സാങ്കേതികമായി വളരെ മുൻനിരയിൽ നിൽക്കുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഗൾഫിൽ റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ആദ്യ പ്രദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് എടുത്ത ആരധകർ രാവിലെ മുതൽ തന്നെ സിനിമാശാലകളിൽ എത്തി ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.

യു എ ഇ യിൽ മാത്രം 480 പ്രദർശനങ്ങളും , മറ്റു എല്ലാ ജി സി സി രാജ്യങ്ങളിലുമായി അറുനൂറിലധികം പ്രദർശനങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണി മുതൽക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച പ്രദർശനങ്ങൾ നാളെ പുലർച്ചെ മൂന്നു മണി വരെ തുടരും. ഗൾഫിലുടനീളം അറുപത്തി മൂന്നു കേന്ദ്രങ്ങളിലാണ് ഒടിയൻ ചിത്രത്തിന്റെ പ്രദർശനം ഇപ്പോൾ പുരോഗമിച്ചു വരുന്നത്.

Follow Us:
Download App:
  • android
  • ios