റിയാദ്: സൗദിയില്‍ നിന്ന് നാലുമാസത്തിടെ വിദേശികളയച്ച പണത്തില്‍ 99 കോടി റിയാലിന്റെ വര്‍ധനവ്. നാലു മാസത്തിനിടെ വിദേശികള്‍ സ്വദേശങ്ങളിലേക്കയച്ചത് 4,365 കോടി റിയാലാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കണക്കു പ്രകാരം വിദേശികള്‍ അയച്ചത് 4365 കോടി റിയാലാണ്. നാലു മാസത്തിനിടെ വിദേശികളയച്ച പണത്തില്‍ 2.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാലുമാസത്തെ അപേക്ഷിച്ചു ഈ വര്‍ഷം ആദ്യ നാലുമാസം വിദേശികള്‍ 99 കോടിയിലേറെ റിയാല്‍ അധികം അയച്ചതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ വിദേശികളയച്ച പണത്തില്‍ 8.7 ശതമാനത്തിന്റെ കുറവുണ്ട്. മാര്‍ച്ചു മാസത്തെ അപേക്ഷിച്ചു ഏപ്രിലില്‍ വിദേശികളയച്ച പണത്തില്‍ ഗണ്യമായ കുറവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വിദേശികളയച്ച പണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്ത് കഴിഞ്ഞ വര്‍ഷമായിരുന്നു.