Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ മക്ക മേഖലയിൽ

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,80,702 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,61,628 ആയി ഉയർന്നു. 

more number of new covid infections reported in makkah region in saudi arabia
Author
Riyadh Saudi Arabia, First Published Jun 25, 2021, 7:16 PM IST

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഏറ്റവം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മക്ക മേഖലയില്‍. കുറച്ച് ദിവസങ്ങളായി മക്കയിൽ മുന്നൂറിന് മുകളിലാണ് പുതിയ രോഗികളുടെ പ്രതിദിന എണ്ണം. അതെസമയം ഇന്ന് രാജ്യത്ത് പുതിയതായി 1,312 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി  കോവിഡ് ബാധിച്ച് 13 മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരിൽ 1,1290 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,80,702 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,61,628 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,743 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,331 ആയി കുറഞ്ഞു. ഇതിൽ 1,466 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 373, റിയാദ് 233, കിഴക്കൻ പ്രവിശ്യ 214, അസീർ 155, ജീസാൻ 104, മദീന 71, അൽഖസീം 49, നജ്റാൻ 33, തബൂക്ക് 26, അൽബാഹ 24, ഹായിൽ 15, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 17,014,811 ഡോസ് ആയി.

Follow Us:
Download App:
  • android
  • ios