വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് കാരണം തീരങ്ങളില്‍ പരമാവധി ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. 

അബുദാബി: യുഎഇയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. അറബ് ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് കാരണം തീരങ്ങളില്‍ പരമാവധി ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. പൊതുവേ കടല്‍ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കൊപ്പം രാജ്യത്തെ താപനില കുറയും. മോശം കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.