Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം കുവൈത്തില്‍ നിന്ന് ഇതുവരെ നാടുകടത്തിയത് ഏഴായിരത്തിലധികം പ്രവാസികളെ

മയക്കുമരുന്നുകളോ സമാനസ്വഭാവത്തിലുള്ള വസ്‍തുക്കളോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടവരെയാണ് ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നാടുകടത്താനായി കൈമാറുന്നത്. ഇവരില്‍ പലരും വളരെ ചെറിയ അളവ് മയക്കുമരുന്നുമായി പിടിയിലായവരാണ്. 

more than 7000 expatriates deported from kuwait this year
Author
Kuwait City, First Published Jun 10, 2021, 4:43 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ  കേസുകളില്‍ പിടിക്കപ്പെട്ട ഏഴായിരത്തിലധികം പേരെ ഈ വര്‍ഷം മാത്രം നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് മാത്രം ഈ വര്‍ഷം 450 പ്രവാസികളെയാണ് നാടുകടത്താനായി ശുപാര്‍ശ ചെയ്‍തത്.

കുറ്റവാളികളായ പ്രവാസികളെ രാജ്യത്തിന്റെ  പൊതുതാത്‍പര്യം മുന്‍നിര്‍ത്തി നാടുകടത്തണണെന്ന ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറിയാണ് ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നത്. മയക്കുമരുന്നുകളോ സമാനസ്വഭാവത്തിലുള്ള വസ്‍തുക്കളോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടവരെയാണ് ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നാടുകടത്താനായി കൈമാറുന്നത്. ഇവരില്‍ പലരും വളരെ ചെറിയ അളവ് മയക്കുമരുന്നുമായി പിടിയിലായവരാണ്. ഒന്നോ രണ്ടോ ഗ്രാം മയക്കുമരുന്ന്, ഒന്നോ അതിന്റെ പകുതിയോ ഒക്കെ മയക്കുമരുന്നു ഗുളികകള്‍ എന്നിവയുമായി പിടിക്കപ്പെടുന്നവര്‍ കോടതിയില്‍ കുറ്റവിമുക്തരാക്കപ്പെട്ട് പുറത്തിറങ്ങുമെന്നതിനാല്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നതെന്നും പ്രാദേശിക മാധ്യമമായ അല്‍ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios