Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ നാലര കോടി ഡോസ് കവിഞ്ഞു

രാജ്യത്ത് 51 പേർക്ക് കൂടി പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 59 പേർ സുഖം പ്രാപിക്കുകയും ചെയ്‍തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാൾ മാത്രമാണ് കൊവിഡ് കാരണം മരിച്ചത്. 

more than four crore covid vaccines administered in saudi arabia
Author
Riyadh Saudi Arabia, First Published Oct 22, 2021, 7:39 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിനേഷൻ (covid vaccination) നാലര കോടി കവിഞ്ഞു. ആരോഗ്യമന്ത്രാലയം (Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ ഇതുവരെ 45,056,637 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,018,342 എണ്ണം ആദ്യ ഡോസ് ആണ്. 21,038,295 എണ്ണം സെക്കൻഡ് ഡോസും. 1,691,245 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 

അതിനിടെ രാജ്യത്ത് 51 പേർക്ക് കൂടി പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 59 പേർ സുഖം പ്രാപിക്കുകയും ചെയ്‍തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാൾ മാത്രമാണ് കൊവിഡ് കാരണം മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46,630 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‍ത രോഗ ബാധിതരുടെ എണ്ണം 5,48,162 ആയി. ഇതിൽ 5,37,208 പേരും സുഖം പ്രാപിച്ചു. ആകെ 8,774 പേർ മരിച്ചു. 

ഇപ്പോഴുള്ള രോഗബാധിതരിൽ 77 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഈ 77 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മക്ക 3, ഖത്വീഫ് 2, ദഹ്റാൻ 2, അൽഉല 2, ഹഫർ 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

Follow Us:
Download App:
  • android
  • ios