കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് 50,198 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നാല് കോടി ഡോസ് കവിഞ്ഞു. രാജ്യത്താകെ 4,00,34,142 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. അതേസമയം രാജ്യത്ത് ഇന്ന് പുതിയതായി 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 പേർ സുഖം പ്രാപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് 50,198 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,251 ആയി. ഇതിൽ 5,35,260 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,640 ആയി ഉയർന്നു. 

കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,351 ആയി ഉയർന്നു. ഇതിൽ 449 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 9, ജീസാൻ 6, അൽഖസീം 6, അസീർ 5, നജ്റാൻ 4, അൽജൗഫ് 2, ഹായിൽ 2, തബൂക്ക് 2, വടക്കൻ അതിർത്തി മേഖല 2, അൽബാഹ 1.