2,10,952 കൊവിഡ് രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. പ്രതിദിന കൊവിഡ് മരണസംഖ്യയിലും ആശങ്ക തുടരുകയാണ്. വ്യാഴാഴ്‍ച 15 പേരും വെള്ളിയാഴ്‍ച ഏഴ് പേരും ശനിയാഴ്‍ച 24 പേരും ഉൾപ്പെടെ 46 പേരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്.
മസ്‍കത്ത്: ഒമാനിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 4415 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്‍ച 1622 പേർക്കും വെള്ളിയാഴ്ച 1311 പേർക്കും ശനിയാഴ്‍ച 1482 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 2,34,634 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
2,10,952 കൊവിഡ് രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. പ്രതിദിന കൊവിഡ് മരണസംഖ്യയിലും ആശങ്ക തുടരുകയാണ്. വ്യാഴാഴ്‍ച 15 പേരും വെള്ളിയാഴ്‍ച ഏഴ് പേരും ശനിയാഴ്‍ച 24 പേരും ഉൾപ്പെടെ 46 പേരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്. ഇവരുള്‍പ്പെടെ 2513 പേര്‍ ഇതിനോടകം ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 153 കൊവിഡ് രോഗികളെ രാജ്യത്തൊട്ടാകെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന 374 പേർ ഉൾപ്പെടെ, ഇപ്പോൾ 1180 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
