രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ്  രോഗികളുടെ എണ്ണം ഇപ്പോൾ 2,25,095 ആയി. 2,424 മരണങ്ങളാണ് ഇതുവരെ കൊവിഡ് കാരണമായുണ്ടായത്. 2,05,305 പേർക്ക് രോഗം  ഭേദമായിട്ടുണ്ട്.

മസ്‍കത്ത്: ഒമാനിൽ 1216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ 2,25,095 ആയി. 2,424 മരണങ്ങളാണ് ഇതുവരെ കൊവിഡ് കാരണമായുണ്ടായത്. 2,05,305 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് രോഗം പിടിപെട്ട 114 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 297 പേർ ഉൾപ്പെടെ, ഇപ്പോൾ 966 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.