റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ ജോലി ഉപേക്ഷിച്ചുവെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണ് ദേശീയ സ്റ്റാസ്റ്റിക്സ് അതോരിറ്റി പുറത്തുവിട്ടത്.

വിദേശികള്‍ക്കൊപ്പം സ്വദേശികളും ജോലി ഉപേക്ഷിക്കുന്നുണ്ട്. സെപ്തംബര്‍ അവസാനത്തില്‍ ആകെ 1.30 കോടി പേര്‍ ജോലി ചെയിരുന്ന സ്ഥാനത്താണ് മൂന്ന് മാസങ്ങള്‍ക്കിപ്പുറം 3.25 ലക്ഷം പേര്‍ ജോലി ഉപേക്ഷിച്ചത്. ഇവരില്‍ മൂന്ന് ലക്ഷത്തിലധികം പേരും വിദേശികളായ പുരുഷന്മാരാണ്. 9696 പ്രവാസി സ്ത്രീകള്‍ക്കും ഇക്കാലയളവില്‍ ജോലി നഷ്ടമായി.