രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 504,960 ആയി. 486,011 പേർ ഇതുവരെ രോഗമുക്തരായി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് രണ്ട് കോടി ഡോസ് കവിഞ്ഞു. ബുധനാഴ്ചയോടെ 20,658,065 ഡോസ് വാക്സിനാണ് രാജ്യത്ത് സ്വദേശികളും വിദേശികളുമായ എല്ലാ പ്രായത്തിലും പെട്ടവർക്ക് കുത്തിവെച്ചത്. അതേസമയം ഇന്ന് 1,226 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. 1,128 പേർ രോഗത്തിൽ നിന്ന് മുക്തി നേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 504,960 ആയി. 486,011 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 8,020 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,929 ആയി ഉയർന്നു. ഇതിൽ 1,430 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 334, മക്ക 260, കിഴക്കൻ പ്രവിശ്യ 158, അസീർ 140, അൽഖസീം 93, മദീന 56, നജ്റാൻ 47, ജീസാൻ 41, ഹായിൽ 38, അൽബാഹ 23, വടക്കൻ അതിർത്തി മേഖല 18, തബൂക്ക് 14, അൽജൗഫ് 4.