റിയാദ്: രണ്ട് മാസം മുമ്പ് ബുറൈദയിലെ ഖുബൈബില്‍ മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് കബീറിന്റെ (37) മൃതദേഹം ഖബറടക്കി. നൂണ്‍ കൊറിയര്‍ കമ്പനിയിയില്‍ സെയില്‍സ്മാനായിരുന്ന മുഹമ്മദ് കബീറിനെ നവംബര്‍ ആറിന് ഖുബൈബിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പിതാവ്: സലീം കുട്ടി. മാതാവ്: ലൈലാബീവി, ഭാര്യ: ആന്‍സി, മക്കള്‍: ഫിദ ഫാത്വിമ (10), മുഹമ്മദ് ഗസാല്‍ (ഏഴ്). ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച്ച അസര്‍ നമസ്‌ക്കാരാനന്തരം ബുറൈദ അല്‍ഖലീജ് മഖ്ബറയില്‍ മറവ് ചെയ്യുകയായിരുന്നു.