Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളിയുടെ മൃതദേഹം ഒന്നരമാസത്തിന് ശേഷം നാട്ടിലേക്ക്

കഴിഞ്ഞ മാസം ഒന്നാം തീയതിയായിരുന്നു മരണം. റിയാദിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന് എതിരെ എന്തോ കേസ് ഉണ്ടായിരുന്നത് കൊണ്ട് നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമനടപടി പൂര്‍ത്തീകരിക്കാന്‍ തടസം നേരിട്ടു. റിയാദിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഈ നിയമതടസം ഒഴിവാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുകയായിരുന്നു.

mortal remains of keralite died in saudi repatriated to homeland
Author
Riyadh Saudi Arabia, First Published Oct 16, 2021, 7:17 PM IST

റിയാദ്: സൗദിയിലെ(Saudi Arabia) ജോലിസ്ഥലത്തു ഹൃദയാഘാതം(heart attack) മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാളെ നാട്ടിലെത്തും. റിയാദ് (Riyadh)പ്രവിശ്യയില്‍ പെട്ട റഫിയ എന്ന സ്ഥലത്തു ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ റോബി പൗലോസ് (48) അവിടെ ജോലിക്കിടയിലാണ് ഹൃദയസ്തംഭനം ഉണ്ടായി മരിച്ചത്.

കഴിഞ്ഞ മാസം ഒന്നാം തീയതിയായിരുന്നു മരണം. റിയാദിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന് എതിരെ എന്തോ കേസ് ഉണ്ടായിരുന്നത് കൊണ്ട് നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമനടപടി പൂര്‍ത്തീകരിക്കാന്‍ തടസം നേരിട്ടു. റിയാദിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഈ നിയമതടസം ഒഴിവാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുകയായിരുന്നു. ജോസഫ് - കത്രീന ദമ്പതികളുടെ മകനാണ്. ഷൈനി റോബിയാണ് ഭാര്യ. മക്കള്‍: ജെറിന്‍ റോബി, ആന്‍ മരിയ റോബി.

പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു

സൗദിയില്‍ മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
 

Follow Us:
Download App:
  • android
  • ios