Asianet News MalayalamAsianet News Malayalam

Gulf News|സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സാമൂഹിക പ്രവര്‍ത്തകനായ അദ്ദേഹം കെ.എം.സി.സിയിലും സമസ്ത ഇസ്ലാമിക് സെന്ററിലും (എസ്.ഐ.സി) പ്രവര്‍ത്തിച്ചിരുന്നു.

mortal remains of keralite died in saudi repatriated to homeland
Author
Riyadh Saudi Arabia, First Published Nov 21, 2021, 11:50 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞയാഴ്ച മരിച്ച മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് അയ്യൂബിന്റെ (55) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 30 വര്‍ഷമായി വടക്കന്‍ പ്രവിശ്യയിലെ ബുറൈദയിലാണ് ജോലി ചെയ്തിരുന്നത്.

സാമൂഹിക പ്രവര്‍ത്തകനായ അദ്ദേഹം കെ.എം.സി.സിയിലും സമസ്ത ഇസ്ലാമിക് സെന്ററിലും (എസ്.ഐ.സി) പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഖമറുല്‍ ഇസ്ലാം ഹുദവി, ഖമര്‍ഷാന, ഖമറുനാസിയ, ആയിഷ മിന്‍ഹ. മൃതദേഹം നാട്ടിലെത്തിക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കി.

 

ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

റിയാദ്: ശാരീരികസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് റിയാദിലെ (Riyadh) ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ മരണം സംഭവിച്ചു. 

ഹൃദയാഘാതമാണ് മരണകാരണം. 25 വർഷമായി റിയാദിൽ പ്രവാസിയായ അദ്ദേഹം ഇലക്ട്രീഷനായിരുന്നു. ഭാര്യയും മക്കളും റിയാദിൽ ഒപ്പമുണ്ട്. പിതാവ്: മുഹമ്മദ്, മാതാവ്: ബിച്ചു പാത്തു, ഭാര്യ: ശറഫുന്നീസ. മക്കൾ: ആഷിഖ്, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിൻഷാ റീം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും.

Follow Us:
Download App:
  • android
  • ios