ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കൊവിഡ് ബാധിതനാണെന്ന് മനസ്സിലാവുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ദമ്മാമില്‍ ഖബറടക്കി. വെള്ളൂര്‍, കൊയ്തുര്‍ക്കോണം ഡി.ഡി ഹൗസില്‍ ദില്‍ഷാദിന്റെ മൃതദേഹമാണ് ബുധനാഴ്ച്ച ദമ്മാം 91 മഖ്ബറയില്‍ ഖബറടക്കിയത്.

ദമ്മാമിലെ ഒരു ബഖാലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കൊവിഡ് ബാധിതനാണെന്ന് മനസ്സിലാവുന്നത്. തുടര്‍ചികിത്സക്ക് ചൊവ്വാഴ്ച്ച ദമ്മാം സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിക്കുകയായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. ഭാര്യ: ഷംന, മക്കള്‍: ഹന്ന, അന്‍ഫ, മാതാവ്: സുലൈഖ ബീവി, സഹോദരന്‍: ദിലീം.