റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കൊല്ലം കുണ്ടറ സ്വദേശി മനോഹരന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് കേളി കലാസാംസ്കാരിക വേദി  ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 

15 വർഷമായി സുലൈ എക്സിറ്റ് 18ലെ ഒരു നിർമാണ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു മനോഹരന്‍. രണ്ടു വർഷം മുമ്പ്​ അവധി കഴിഞ്ഞെത്തിയ മനോഹരൻ നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിനിടയിലാണ്​ മരണം സംഭവിച്ചത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മനോഹരൻ.