ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. പിതാവ്: മത്തായി പൗലോസ്, മാതാവ്: മോളി പൗലോസ്, ഭാര്യ: രത്‌നമ്മ. വര്‍ഷങ്ങളായി മാത്യു പോള്‍ റിയാദിലെ അല്‍ ഫൗസാന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍(Riyadh) ഹൃദയാഘാതം (Heart attack)മൂലം മരിച്ച മലയാളികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി. റയാദ് എക്‌സിറ്റ് ഒമ്പതിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ മരിച്ച പത്തനംതിട്ട തോട്ടപുഴശ്ശേരി പുല്ലാട് സ്വദേശി പൂഴിക്കാത്ത് വടക്കേതില്‍ മാത്യു പോളിന്റെ (53) മൃതദേഹം റിയാദില്‍ നിന്ന് ദുബൈ വഴി പോയ കാര്‍ഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. പിതാവ്: മത്തായി പൗലോസ്, മാതാവ്: മോളി പൗലോസ്, ഭാര്യ: രത്‌നമ്മ. വര്‍ഷങ്ങളായി മാത്യു പോള്‍ റിയാദിലെ അല്‍ ഫൗസാന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ട്രഷറര്‍ റിയാസ് തിരൂര്‍കാടിന്റെ നേതൃത്വത്തിലാണ് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.
