ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം മനാര്‍ സലാം പ്രിന്റിങ് പ്രസില്‍ മാനേജരായിരുന്നു.

റിയാദ്: രണ്ടാഴ്ച മുമ്പ് റിയാദില്‍(Riyadh) മരിച്ച കോട്ടയം വൈക്കം കൊങ്ങാണ്ടൂര്‍ അയര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍ ബെന്നി ആന്റണിയുടെ (52) മൃതദേഹം ബുധനാഴ്ച നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിലാണ് മൃതദേഹം റിയാദില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.

ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം മനാര്‍ സലാം പ്രിന്റിങ് പ്രസില്‍ മാനേജരായിരുന്നു. റിയാദ് മലസ് എക്‌സിറ്റ് 16 ലെ താമസസ്ഥലത്ത് ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സ്മിത ബെന്നി, മക്കള്‍: ആന്റണി ബെന്നി, അമിലിന്‍ ബെന്നി, എഡ്വിന്‍ ബെന്നി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങാണ് നേതൃത്വം നല്‍കിയത്.

പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം (Cardiac arrest) മൂലം മരിച്ചു. പത്തനംതിട്ട, പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറിൽ മരണപ്പെട്ടത്. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടവൽ കമ്പനിയിൽ ജോലി ചെയ്‍തുവരികയായിരുന്നു. പത്തനംതിട്ട പന്തളം കടക്കാട് മുബഷിർ മൻസിലിൽ മുഹമ്മദ്‌ റാവുത്തറുടെയും മൻസൂറ ബീവിയുടെയും മകനാണ്.

ഭാര്യ - മിന്നു മുബാഷിർ. മകൾ - ഫാത്തിമ മുബഷിർ. സഹോദരി - മുംതാസ്. റൂവി കൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.പന്തളം കടക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിലായിരിക്കും ഖബറടക്കം.