റിയാദ്: 'ഏറ്റവും അപകടകാരിയും പിടികിട്ടാപ്പുള്ളിയുമായി' സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്ന തീവ്രവാദിയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ഹുസൈന്‍ അല്‍ അമ്മാറിനെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സൗദി അറേബ്യന്‍ അഭ്യന്തര മന്ത്രാലയം 2016ല്‍ പ്രഖ്യാപിച്ചിരുന്ന ഒന്‍പത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് അല്‍ അമ്മാര്‍. മോഷണം, ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്പ്പ്, ജഡ്‍ജിയെ തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കേസുകളില്‍ കുറ്റാരോപിതനാണ് ഇയാള്‍. ഖത്തീഫില്‍ പണം കൊണ്ടുപോയിരുന്ന നിരവധി വാഹനങ്ങള്‍ കൊള്ളയടിച്ചതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.