നേരത്തെ പത്താം സ്ഥാനത്തുണ്ടായിരുന്ന യുഎഇ പാസ്‍പോര്‍ട്ട് ഇപ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒന്‍പതാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. വിസ ഒഴിവാക്കുന്നതിനായി റഷ്യയുമായി അടുത്തിടെയുണ്ടാക്കിയ കരാറാണ് ഇതിന് കാരണമായത്. പുതിയ പാസ്പോര്‍ട്ട് റാങ്കിങ് അനുസരിച്ച് രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്.

രാജ്യങ്ങളുടെ ശക്തിയുടെയും സ്വാധീനത്തിന്റെയും കൂടി തെളിവാണ് പാസ്‍പോര്‍ട്ടുകളുടെ റാങ്കിങ്. ഓരോ രാജ്യത്തേയും പൗരന്മാര്‍ക്ക് വിസ ഇല്ലാതെ മറ്റെത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയും, എത്ര രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പാസ്‍പോര്‍ട്ട് റാങ്കിങ് നിര്‍ണ്ണയിക്കുന്നത്. 

നേരത്തെ പത്താം സ്ഥാനത്തുണ്ടായിരുന്ന യുഎഇ പാസ്‍പോര്‍ട്ട് ഇപ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒന്‍പതാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. വിസ ഒഴിവാക്കുന്നതിനായി റഷ്യയുമായി അടുത്തിടെയുണ്ടാക്കിയ കരാറാണ് ഇതിന് കാരണമായത്. പുതിയ പാസ്പോര്‍ട്ട് റാങ്കിങ് അനുസരിച്ച് രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്.

127 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന സിംഗപ്പൂരിനാണ് ഒന്നാം സ്ഥാനം. 39 രാജ്യങ്ങളിലേക്ക് സിംഗപ്പൂരുകാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ലോകത്ത് ആകെ 32 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇവര്‍ക്ക് വിസ വേണ്ടത്. 

റാങ്ക് 2
ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്റ്, ലക്സംബര്‍ഗ്, നോര്‍വെ, നെതര്‍ലാന്റ്സ്, ദക്ഷിണ കൊറിയ, യുഎസ്എ

റാങ്ക് 3
ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ജപ്പാന്‍, അയര്‍ലന്റ്, കാനഡ

റാങ്ക് 4
സ്വിറ്റ്‍സര്‍ലന്റ്, ബെര്‍ജിയം, ഓസ്ട്രിയ, ഹംഗറി, യു.കെ

റാങ്ക് 5
ചെക് റിപബ്ലിക്, മാള്‍ട്ട, മലേഷ്യ, ന്യൂസിലന്റ്, ഓസ്ട്രേലിയ

റാങ്ക് 6
സ്ലോവേനിയ, ഐസ്ലന്റ്, ലിത്വാനിയ, സ്ലൊവാക്യ

റാങ്ക് 7
ഈസ്റ്റോണിയ, പോലണ്ട്, ലാത്വിയ

റാങ്ക് 8
റൊമാനിയ, ബള്‍ഗേറിയ

റാങ്ക് 9
ലിച്ച്റ്റെന്‍സ്റ്റൈന്‍, യുഎഇ

റാങ്ക് 10
സൈപ്രസ്, ക്രോയേഷ്യ

ഇന്ത്യയുടെ റാങ്ക്
പുതിയ പട്ടിക അനുസരിച്ച് 65 ആണ് ഇന്ത്യുടെ റാങ്ക്. 25 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. 41 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 132 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യമാണ്. ഘാന, സിംബാബെ, മൊറോക്കോ, കിര്‍ഗിസ്ഥാന്‍ എന്നിവയാണ് ഇന്ത്യയ്ക്കൊപ്പമുള്ള മറ്റ് രാജ്യങ്ങള്‍.

അയല്‍ രാജ്യങ്ങള്‍
പാകിസ്ഥാന് 87-ാം റാങ്കാണ് ഈ പട്ടികയിലുള്ളത്. ചൈനയ്ക്ക് 55 ആണ് സ്ഥാനം. ശ്രീലങ്കയ്ക്ക് 81-ാം സ്ഥാനവും നേപ്പാളിന് 80-ാം സ്ഥാനവും ഭൂട്ടാനിന് 67-ാം സ്ഥാനവുമാണുള്ളത്.