ജിദ്ദയ്ക്ക് സമീപം അല്‍ മര്‍വ പ്രദേശത്താണ് സംഭവം. അമ്മയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്നും അമ്മ മൂന്ന് കുട്ടികളെ താഴേക്ക് അറിഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ മരിക്കുകയും ഒരു ആണ്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

ജിദ്ദയ്ക്ക് സമീപം അല്‍ മര്‍വ പ്രദേശത്താണ് സംഭവം. അമ്മയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ദൃക്സാക്ഷികള്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.