അമിത വേഗത്തില്‍ അശ്രദ്ധമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്.

മസ്‌കറ്റ്: അശ്രദ്ധയോടെയും അമിത വേഗത്തിലും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ച മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത വേഗത്തില്‍ അശ്രദ്ധമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. പിടിയിലായ ആള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.