Asianet News MalayalamAsianet News Malayalam

സമ്മാനത്തുക മകന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുമെന്ന് മഹ്‌സൂസിലൂടെ കോടികള്‍ സ്വന്തമാക്കിയ ഭാഗ്യശാലി

  • മഹ്‌സൂസിന്റെ പുതിയ മത്സര രീതിയിലെ ആദ്യത്തെ ഒന്നാം സമ്മാന വിജയിയാണ് പറ്റീരിയോ.

  • മകന് ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ അദ്ദേഹം സമ്മാനത്തുക വിനിയോഗിക്കും.
     

Multimillion win through Mahzooz helps Filipino dad provide  medical care for his son
Author
Dubai - United Arab Emirates, First Published Nov 10, 2021, 6:55 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: ഒറ്റരാത്രികൊണ്ടാണ് ഫിലിപ്പീന്‍സ് സ്വദേശി പറ്റീരിയോയുടെ ജീവിതം മാറി മറിഞ്ഞത്. മഹ്‌സൂസിന്റെ 50-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനത്തിന്റെ രൂപത്തില്‍ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നതോടെ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം പറ്റീരിയോയ്ക്ക് ലഭിക്കുകയായിരുന്നു. 4, 26, 36, 37, 38 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. മഹ്‌സൂസിന്റെ 19-ാമത് മില്യനയറായ പറ്റീരിയോ, രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ച മഹ്സൂസിന്റെ പുതിയ മത്സര രീതിയിലെ ആദ്യത്തെ ഒന്നാം സമ്മാന വിജയി കൂടിയാണ്. 

തന്റെ കുടുംബത്തിന് എല്ലാ സുഖസൗകര്യങ്ങളും ഒരുക്കുന്നതിനായി ഈ സമ്മാനത്തുക വിനിയോഗിക്കാനാണ് 52കാരനായ പറ്റീരിയോയുടെ തീരുമാനം. '100 വര്‍ഷം ജോലി ചെയ്താലും ഇത്രയും വലിയ തുക എനിക്ക് സമ്പാദിക്കാനാവില്ല'- മെറ്റീരിയല്‍ കോണ്‍ട്രാക്ട് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നിന്നും അകന്ന് നിര്‍മ്മാണ കമ്പനിയില്‍  13 വര്‍ഷമായി ജോലി ചെയ്യുകയാണ് പറ്റീരിയോ.

'വിജയം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോൾ ലഭിച്ചപ്പോള്‍ രോമാഞ്ചമാണുണ്ടായത്. എന്റെയും കുടുംബത്തിന്റെയും എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാന്‍ ഈ വിജയത്തിലൂടെ സാധിക്കും'- പറ്റീരിയോ പറഞ്ഞു. രണ്ട് മക്കളാണ് പറ്റീരിയോയ്ക്കുള്ളത്. തന്റെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാന്യം പറ്റീരിയോ നല്‍കുന്നത് സെറിബ്രല്‍ പാള്‍സി ബാധിച്ച ഇളയ മകന്റെ മികച്ച ചികിത്സയ്ക്കാണ്. '10,000,000 ദിര്‍ഹം കൊണ്ട് നേടാനാകാത്ത ചില സ്വപ്‌നങ്ങള്‍ കൂടിയുണ്ട്. എന്റെ മകനെ നടക്കാനോ ഇരിക്കാനോ സാധാരണ ജീവിതം നയിക്കാനോ സഹായിക്കുക എന്നത് അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ ഈ പണം കൊണ്ട് അവന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാനും വീട്ടില്‍ തന്നെ മികച്ച പരിചരണം ഉറപ്പാക്കാനും കഴിയും. മഹ്‌സൂസിനോട് എക്കാലവും നന്ദിയുണ്ട്'- സ്ഥിരമായി മഹ്‌സൂസില്‍ പങ്കെടുക്കാറുള്ള പറ്റീരിയോ പറഞ്ഞു.

ഒരു വലിയ വീടും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപവുമാണ് പറ്റീരിയോയുടെ അടുത്ത ആഗ്രഹം. 'സ്വന്തമായി ഒരു വീട് വര്‍ഷങ്ങളായി എന്റെ ഭാര്യയുടെ വലിയ ആഗ്രഹമാണ്. അവളുടെ ആഗ്രഹം സഫലമാക്കാനുള്ള സമയമാണിത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വാഹനപ്രേമിയായ പറ്റീരിയോയ്ക്ക് ഒരു ഫോര്‍ഡ് റാപ്റ്റര്‍ വാങ്ങാനും പദ്ധതിയുണ്ട്. താനും ഭാര്യയും സമ്മാനത്തുക നിക്ഷേപിക്കാനാഗ്രഹിക്കുന്ന ഒരു ബിസിനസ് ആവശ്യത്തിനാണ് ഈ പിക് അപ് ട്രക്ക് എന്നും പറ്റീരിയോ വ്യക്തമാക്കി. 'ലളിതവും സാധാരണവുമായ ജീവിതം ആസ്വദിക്കുന്ന ആളാണ് ഞാന്‍. സമ്മാനത്തുക എന്റെ കുടുംബത്തിന് മനോഹരമായ ഭാവിയാണ് ഉറപ്പാക്കിയിരിക്കുന്നത്. അത് തന്നെയാണ് വലിയ സമ്മാനവും'- പറ്റീരിയോ വിശദമാക്കി.

കുടുംബത്തിനൊപ്പം താമസിക്കാനാവും എന്നതാണ് പറ്റീരിയോയ്ക്ക് ഏറെ സന്തോഷം നല്‍കുന്നത്. 'കഴിഞ്ഞ ഒരു ദശകമായി കുടുംബത്തില്‍ നിന്നും മാറി മഡഗാസ്‌കര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിന് വേണ്ട സുഖസൗകര്യങ്ങള്‍ ഒരുക്കാനായിരുന്നു ഇത്. ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനും മകനെ പരിചരിക്കുന്നതില്‍ സഹായിക്കാനുമുള്ള സമയമായി'- അദ്ദേഹം വ്യക്തമാക്കി. 

എല്ലാവരും മഹ്‌സൂസിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് പറ്റീരിയോയ്ക്ക് പറയാനുള്ളത്. സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനായി വന്‍തുക സമ്മാനമായി നല്‍കുകയാണ് മഹ്‌സൂസ്. മഹ്‌സൂസില്‍ പങ്കെടുക്കുന്നത് തുടരണമെന്നും ക്ഷമയോടെ കാത്തിരിക്കുന്നവരെയാണ് ഭാഗ്യം തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 വിജയികളാണ് മഹ്സൂസിന്‍റെ 50-ാമത് ഗ്രാന്‍ഡ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം നേടിയത്. 884 വിജയികള്‍ 350 ദിര്‍ഹം വീതം നേടി. ഇതിന് പുറമെ, മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. ആകെ AED 11,309,400 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങളാണ് 50-ാമത് നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. 2021 നവംബര്‍ 13 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

Follow Us:
Download App:
  • android
  • ios