രാവിലെ തിരക്കേറിയ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പരമാവധി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് കാണിച്ച് ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു.
ദുബായ്: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായില്‍ ഇന്ന് രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബായ് അല്‍ ഐന്‍ റോഡില്‍ യൂണിവേഴ്‍സിറ്റി സിറ്റിക്ക് എതിര്‍വശത്തായിരുന്നു അപകടം. രാവിലെ തിരക്കേറിയ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പരമാവധി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് കാണിച്ച് ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു. 10 മണിക്ക് ശേഷം ഗതാഗതം പൂര്‍വസ്ഥിതിലായതായി പൊലീസ് അറിയിച്ചു.
Scroll to load tweet…
