Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവുമായി മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ് ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

യുഎഇയിലെ ആദ്യ റെസ്‌റ്റോറന്റിന്റെ കറാമ ദോഹ സ്ട്രീറ്റ് ഔട്‌ലെറ്റില്‍ ഒരു മാസം നീളുന്ന 'ബിരിയാണി & ചാറ്റ്' ഫെസ്റ്റിവല്‍

Mumbai Spices restaurant forays into UAE celebrating India Republic Day  2022
Author
Dubai - United Arab Emirates, First Published Jan 25, 2022, 6:20 PM IST

ദുബായ്: ജനുവരി 26ന് 73-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനമാഘോഷിച്ച് ഒരു മാസം നീളുന്ന 'ബിരിയാണി & ചാറ്റ്' ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്ന ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ്‌സ് പ്രധാനികളായ മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ് കറാമ ദോഹ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. സവിശേഷമായ ഈ ആശയത്തോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ സ്ട്രീറ്റ് ഫുഡ് വൈവിധ്യങ്ങൾ  അവതരിപ്പിക്കുകയാണ് മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ്.

ബഹ്‌റൈനിലെയും ഖത്തറിലെയും ഒന്നിലധികം ഔട്‌ലെറ്റുകളിലൂടെ ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ വൈവിധ്യ ശ്രേണി പ്രത്യേകമായി വാഗ്ദാനം ചെയ്ത് ഒരു ദശാബ്ദത്തിലധികമായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന മുംബൈ സ്‌പൈസസ്, ദുബൈ ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പുമായി ചേർന്നാണ് യുഎഇ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
Mumbai Spices restaurant forays into UAE celebrating India Republic Day  2022

''73-ാം ഇന്ത്യന്‍ റിപ്പബ്‌ളിക് ദിന തലേന്ന് യുഎഇയില്‍ ഔപചാരികമായി പ്രാരംഭം കുറിക്കാനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമാണുള്ളത്. ദുബൈയുടെ ഹൃദയ ഭാഗമായ കറാമയിലേക്ക് നടന്നെത്തി സ്വാദിഷ്ഠമായ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ്‌സ് ആസ്വദിക്കാന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് ഇവിടത്തെ താമസക്കാര്‍ക്കായി ഈ ഔട്‌ലെറ്റ് തുറന്നിരിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പാചക കേന്ദ്രമായി ഉയര്‍ന്ന ഞങ്ങള്‍, ആ മഹദ് മൂല്യവുമായി യുഎഇയിലേക്ക് വന്നിരിക്കുകയാണ്'' -റെസ്‌റ്റോറന്റ് ആരംഭിച്ചതിനെ കുറിച്ച് മുംബൈ സ്‌പൈസസ് സ്ഥാപകന്‍ അബ്ദുല്‍ റഷീദ് പുതുശ്ശേരി പറഞ്ഞു.

''ഇന്ത്യയുടെ വൈവിധ്യ സംസ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലാണ് റെസ്റ്റോറന്റിന്റെ ചടുലമായ രൂപകല്‍പനയും അന്തരീക്ഷവും സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള പത്തിലധികം ബിരിയാണികളും എണ്ണമറ്റ ഇനം ചാറ്റ് വിഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മെനുവുമുണ്ട്.  ഏതൊരു അപരിചിതനും വീട്ടിലിരിക്കുന്ന അനുഭവം സമ്മാനിച്ച്, മുംബൈ തെരുവീഥികളിലൂടെ കൊണ്ടുപോകാന്‍ എല്ലാ രുചികളും ശ്രദ്ധാപൂര്‍വം ഇവിടെ തയാറാക്കിയിരിക്കുന്നു. ഭക്ഷ്യ പ്രേമികള്‍ക്ക് യഥാര്‍ത്ഥ മുംബൈ അനുഭവം എത്തിക്കാനാണ് ഞങ്ങളുടെ എളിയ ശ്രമം'' -അദ്ദേഹം വ്യക്തമാക്കി.

''ഇന്ത്യയെ അതിയായി ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്ത്യക്കാര്‍ക്കുമായി ഒരു മാസം നീളുന്ന ഏറെ രുചികരമായ 'ബിരിയാണി & ചാറ്റ്' മേള നാളെ മുതല്‍ ആരംഭിക്കുകയാണ്. ബിരിയാണി, ചാട്ട് പ്രേമികള്‍ക്ക് ഒരു മാസത്തേക്ക് ഞങ്ങളുടെ പാചക വിദഗ്ധര്‍ തയാറാക്കിയ വിഭവങ്ങള്‍ ആസ്വദിക്കാം'' -മുംബൈ സ്‌പൈസസ് ഗ്‌ളോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷെഫ് ഹരബിലഷാ പാനിഗ്രഹി ഗോബിന്ദ് ചന്ദ്ര പാനിഗ്രഹി പറഞ്ഞു.
Mumbai Spices restaurant forays into UAE celebrating India Republic Day  2022

''ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ അത്യധികം ഇഷ്ടപ്പെടുന്ന വ്യത്യസ്ത രാഷ്ട്രങ്ങളിലുള്ളവരുടെ ആഗോള ഹബ്ബായ ദുബായില്‍ ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനുള്ള ശരിയായ വിഭവങ്ങളാണ് ചാട്ടും ബിരിയാണിയും. ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ വൈവിധ്യം അവര്‍ക്ക് ഏറ്റവും ആധികാരികമായി നല്‍കാനാണ് ഞങ്ങളുടെ ശ്രമം,'' മുംബൈ സ്‌പൈസസ് മാനേജിംഗ് ഡയറക്ടര്‍ ഷാദ് ഹാരിസ് അഭിപ്രായപ്പെട്ടു.

''മുംബൈ തെരുവുകളില്‍ കാഷ്വല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അനുഭവം ഈ റെസ്റ്റോറന്റ് ഉണര്‍ത്തും. ഞങ്ങളുടെ മെനുവിനോട് വര്‍ധിച്ചു വരുന്ന അടുപ്പം കണക്കിലെടുത്ത്, ആഘോഷിക്കാനുള്ള മികച്ച അവസരമാണ് റിപ്പബ്ലിക് ദിനം ഞങ്ങള്‍ക്ക് നല്‍കുന്നതെന്ന് വിശ്വസിക്കുന്നു“,മുംബൈ സ്‌പൈസസ് ഡയറക്ടര്‍ സഹീര്‍ കെ.പി പറഞ്ഞു.

ഫെബ്രുവരി 25 വരെ ബിരിയാണി ആൻഡ് ചാറ്റ് ഫെസ്റ്റിവൽ മെനുവിൽ 50 ശതമാനം വിലക്കിഴിവ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios