ഒമാന്‍ സമയം രാവിലെ 7.45ന്  എംബസിയില്‍  ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസിയുടെ അറിയിപ്പില്‍   പറയുന്നു.

മസ്‌കറ്റ്: കൊവിഡ് കാലഘട്ടത്തിലെ ജാഗ്രത മുന്‍നിര്‍ത്തി ഈ വര്‍ഷവും ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളാണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ഒരുക്കുക. ഒമാന്‍ സമയം രാവിലെ 7.45ന് എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസിയുടെ അറിയിപ്പില്‍ പറയുന്നു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബ് മുഖേന ഉണ്ടാകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

യൂട്യൂബ് ലിങ്ക്- https://youtube.com/watch?v=xXKw2ghANhk

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona