മസ്‌കറ്റ്: മസ്കറ്റ് കെഎംസിസിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് പുറപ്പെടും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചാര്‍ട്ടേര്‍ഡ്  വിമാനം ഇന്ന് വൈകിട്ട് കോഴിക്കോട്ടേക്ക്  പുറപ്പെടുന്നത്. 

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് രാത്രി ഒമാന്‍ സമയം ഏഴു മണിക്ക് 180 യാത്രക്കാരുമായാണ് വിമാനം പുറപ്പെടുക. 95 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്കെന്ന് ട്രഷറര്‍ യൂസഫ് സാലിം പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസിയുടെ മുന്‍ഗണനാ ക്രമത്തില്‍  ഉള്‍പെട്ടവരുമാണ് ഈ വിമാനത്തില്‍ നാട്ടിലെത്തുന്നത്. 

കുവൈത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി