അബുദാബി: റമദാന്‍ മാസത്തിലെ തറാവീഹ് നമസ്കാരങ്ങള്‍ വീടുകളില്‍ വെച്ച് നിര്‍വഹിക്കണമെന്ന് യുഎഇ, സൗദി അധികൃതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ നടപടികള്‍ തുടരുന്നതിനാല്‍ തറാവീഹ് നമസ്കാരവും പെരുന്നാള്‍ നമസ്കാരവും വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ്  പറഞ്ഞു.

ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റും വെള്ളിയാഴ്ച ഇതേ നിര്‍ദേശം വിശ്വാസികള്‍ക്ക് നല്‍കി. അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പോലെ തന്നെ തറാവീഹ് നമസ്കാരവും വീട്ടില്‍ വച്ച് തന്നെ നിര്‍വഹിക്കാനാണ് ഇസ്ലാമികകാര്യ വകുപ്പിന്റെ നിര്‍ദേശം.