Asianet News MalayalamAsianet News Malayalam

ഉഗാണ്ടയുടെ ചരിത്രത്തിൽ ആദ്യമായി കമ്പാലയിൽ മുത്തപ്പൻ വെള്ളാട്ടം

മുത്തപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ നവംബർ 11-ാം തീയതി പട്ടീദാർ സമാജത്തിൽ വെച്ചാണ് മുത്തപ്പൻ വെള്ളാട്ടം നടത്തിയത്.

Muthappan Vellattam performed in Kampala
Author
First Published Nov 14, 2023, 12:24 PM IST

കമ്പാല: ഉഗാണ്ടയുടെ ചരിത്രത്തിൽ ആദ്യമായി കമ്പാലയിൽ മുത്തപ്പൻ വെള്ളാട്ടം നടത്തി. മുത്തപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ നവംബർ 11-ാം തീയതി പട്ടീദാർ സമാജത്തിൽ വെച്ചാണ് മുത്തപ്പൻ വെള്ളാട്ടം നടത്തിയത്.

കണ്ണൂർ ഷൈജു പെരുവണ്ണാൻ മുത്തപ്പന്റെ കോലധാരിയായും മഠയനായി ബിജുമഠയൻ ബാവോടും വാദ്യക്കാരായി അജേഷ് പണിക്കർ പാറപ്പുറം ജിജേഷ് തിലാന്നൂരും ശിവജിത് തലശ്ശേരിയും പങ്കെടുത്തു. ഇന്ത്യൻ ഹൈ കമ്മിഷണർ ഉപേന്ദ്ര സിംഗ് റാവത് മുഖ്യ അഥിതി ആയിരുന്നു .മുഖ്യ സംഘാടകരായ മുത്തപ്പ സേവാസമിതിയുടെ പ്രവർത്തകരായ ശശി നായർ, ഗോപിനാഥൻ , ഗിരീഷ്‌ , മിഥുൻ, ഹരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Read Also -  പ്രവാസികള്‍ക്ക് കോളടിച്ചു; ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു, ആകെ നാലു ദിവസം അവധി, സ്വകാര്യ മേഖലക്കും ബാധകം

ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോ​ഗിക്കുക. 

ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചുപോകും. 

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ചൈന, ഹോങ്കോങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്ന ആവശ്യം ഐടി കമ്പനികൾ ഉൾപ്പെടെ വളരെ കാലമായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും സർവീസ് പ്രയോജനപ്പെടും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios