Asianet News MalayalamAsianet News Malayalam

അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തി

കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളും ആഗോള തലത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളും പ്രധാനമന്ത്രിയും അബുദാബി കീരീടാവകാശിയും ചര്‍ച്ച ചെയ്തു.

Narendra Modi speaks with Crown Prince of Abu Dhabi over telephone
Author
Abu Dhabi - United Arab Emirates, First Published Sep 4, 2021, 1:22 PM IST

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയും ഉയര്‍ത്തുന്ന നിലയില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സാമ്പത്തിക, വ്യാപാര ബന്ധം വിപുലീകരിക്കാനുള്ള വഴികളും ചര്‍ച്ചയായി. കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളും ആഗോള തലത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളും പ്രധാനമന്ത്രിയും അബുദാബി കീരീടാവകാശിയും ചര്‍ച്ച ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios