കുവൈത്ത് സിറ്റി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിന്ന് നാല് പ്രവാസികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അല്‍ സാല്‍മിയയിലാരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യക്കാരനായ ഒരു പ്രവാസി ഓടിച്ച ടാക്സി കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കടയുടെ ഗ്ലാസ് വാതില്‍ തകര്‍ത്താണ് വാഹനം അകത്തേക്ക് കയറിയത്. ഈ സമയം കടയില്‍ നില്‍ക്കുകയായിരുന്ന മൂന്ന് പേരെ വാഹനം ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് ഇവര്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് കാരണമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം...
"