അര്‍ധരാത്രി മുതല്‍ രാവിലെ അഞ്ചു മണി വരെ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ഫലം കണ്ടതായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി അറിയിച്ചു.

അബുദാബി: അബുദാബിയിലെ ദേശീയ അണുനശീകരണ യജ്ഞം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 19ന് അണുനശീകരണ യജ്ഞം അവസാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അര്‍ധരാത്രി മുതല്‍ രാവിലെ അഞ്ചു മണി വരെ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ഫലം കണ്ടതായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി അറിയിച്ചു. പൊതുജനങ്ങളുടെ സഹകരണത്തിന് കമ്മറ്റി നന്ദി അറിയിച്ചു. തുടര്‍ന്നും കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ താമസക്കാരെ ഓര്‍മ്മപ്പെടുത്തി.

Scroll to load tweet…