ഏത് രാജ്യത്തുനിന്നും ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. പിന്നീട് രാജ്യത്തെത്തി അഞ്ചാം ദിവസവും പത്താം ദിവസും വീണ്ടും പരിശോധനകള്‍ നടത്തണം. 

മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഏപ്രില്‍ 27 മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരും.

ഏത് രാജ്യത്തുനിന്നും ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. പിന്നീട് രാജ്യത്തെത്തി അഞ്ചാം ദിവസവും പത്താം ദിവസും വീണ്ടും പരിശോധനകള്‍ നടത്തണം. ഇവയുടെ ചെവലുകള്‍ യാത്ര ചെയ്യുന്നയാള്‍ തന്നെ വഹിക്കുകയും വേണം. വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാനായി 'BeAware Bahrain' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‍ത് പരിശോധനാ ഫീസ് മുന്‍കൂട്ടി അടയ്‍ക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.